Monday, March 1, 2021

ഉച്ച ഭക്ഷണ പദ്ധതി

 പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്

1.ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട കത്തുകൾ/പ്രഫോർമകൾ ഓഫീസിൽ സമർപ്പിക്കുമ്പോൾ സ്കൂൾ കോഡ് നിർബന്ധമായും മുകളിൽ എഴുതേണ്ടതാണ്.
2.ഫീഡിങ്ങ് സ്ട്രെങ്ത്ത്  അംഗീകരിച്ചവ ഏതാനും സ്കൂളുകൾ കൈപ്പറ്റിയിട്ടില്ല. മാറ്റം വരുത്തിയവ അംഗീകാരത്തിനായി സമർപ്പിച്ചത് അടുത്ത ആഴ്ച ലഭിക്കുന്നതാണ്. ഇക്കാര്യത്തിൽ അംഗീകരിച്ചുകിട്ടാത്ത സ്കൂളുകൾ അടുത്ത ആഴ്ച ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്.3.കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് തുടർ നിർദ്ദേശത്തിനായി ഡി.ജി.ഇ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. അരി ലഭിച്ചവരുടെ കാര്യവും അറിയിച്ചിട്ടുണ്ട്. നിർദ്ദേശം ലഭിച്ചാലുടനെ അത് അറിയിക്കുന്നതാണ്. തുടർനടപടികൾ അതിനുശേഷം മാത്രം സ്വീകരിക്കേണ്ടതാണ്.

4.പാചകചെലവ് 2 വർഷങ്ങളിലെ ധനവിനിയോഗ പത്രം ആവശ്യപ്പെട്ടത് വളരെ കുറച്ച് സ്കൂളുകളിൽ നിന്നും മാത്രമേ ലഭിച്ചിട്ടുള്ളൂ. ശനിയാഴ്ചക്കുള്ളിൽ ഇത് സമർപ്പിക്കേണ്ടതാണ്. ഇത് സംബന്ധിച്ച വിശദവിവരം നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.
5.ഹാൻഡ് വാഷ് അലവൻസ് സംബന്ധിച്ച എ.ഇ.ഒ. ഉത്തരവ് നാളെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
6. ഡി.ഡി.ഇ.യുടെ ഓഡിറ്റ് മറ്റ് ഉപജില്ലകളിൽ ഇന്ന് മുതൽ തുടങ്ങിക്കഴിഞ്ഞു. ഉടനെ തിരൂർ ഉപജില്ലയിലും ഉണ്ടാകുന്നതാണ്. തയ്യാറായിരിക്കുക.
7.കുറേ സ്കൂളുകളുടെ ഓഡിറ്റ് പൂർത്തീകരിച്ച് എൻ.എൽ.സി ആയിട്ടുണ്ട്. ആയത് കൈപ്പറ്റണം. ലഭിച്ചത്/ലഭിക്കാത്തത് സംബന്ധിച്ച വിവരം ഇതോടൊപ്പമുളള ഫോമിൽ നൽകണം .ലഭിക്കാത്തത് ഈ മാസത്തോടെ പൂർത്തിയാകും

വിവരശേഖരണ ഫോം 

നൽകിയ വിവരങ്ങൾ

No comments:

Post a Comment

എ.ഇ.ഒ.യുടെ സൈറ്റിൽ സ്റ്റാഫ് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നത്.

തിരൂർ എ.ഇ.ഒ.യുടെ ബ്ലോഗ് എടുക്കുക. https://tiruraeo.blogspot.com/ ഇവിടെ ഇ-ഗവേണൻസ് എന്ന ടാബ് കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഡാറ്റാ എൻട്...