Wednesday, February 24, 2021

Utilisation Certificate Required -Cooking Cost 2017-18 and 2018-19

പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ കത്തുകള്‍ പ്രകാരം 2017-18,2018-19 വര്‍ഷങ്ങളിലെ പാചകചെലവ് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരിക്കുന്നു. ആയത് ഉടനെ തയ്യാറാക്കി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.  യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പി.ഡി.എഫ് ഫോര്‍മാറ്റ് താഴെ കൊടുത്തിരിക്കുന്നു. അതിനു താഴെ ഒരു എക്സല്‍/കാല്‍ക്ക് പ്രോഗ്രാമും നല്‍കിയിട്ടുണ്ട്. അതില്‍ 4 ഷീറ്റ് കാണാം. അതില്‍ ഡാറ്റാ എന്ന പേജില്‍ സ്കൂള്‍ കോഡ് നല്‍കി 2017-18,2018-19 തുകകള്‍ (സംഖ്യകള്‍ മാത്രം) നല്‍കിയാല്‍ യു.സി 17-18,യു.സി 18-19 പേജുകള്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുത്ത് ഒപ്പിട്ടു നല്‍കിയാല്‍ മതിയാകുന്നതാണ്.

 1.D.G.E Letter-2017-18

2.D.G.E Letter -2018-19

3.Format of Utilisation Certificate

4.U.C.Maker

Food Kit New GO

 New GO

Saturday, February 20, 2021

Food Kit Distribuition-DGE DIRECTION

 2020-21 അധ്യയന വർഷം സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ, സ്കൂൾ തുറക്കുന്നത് വരെ, കൂപ്പൺ സംവിധാനത്തിൽ ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകി കൊണ്ട് പുറപ്പെടുവിച്ച 28.01.2021 തീയ്യതിയിലെ ഉത്തരവ് (G.O (Rt) No.788/2021/GEDN) റദ്ദ് ചെയ്ത് കൊണ്ടും പരാമർശിത  കാലയളവിൽ ഭക്ഷ്യ ഭദ്രതാ അലവൻസ് ഭക്ഷ്യകിറ്റുകളായി സപ്ലൈകോയുടെ സഹകരണത്തോടെ വിതരണം ചെയ്യുവാനും 20.02.2021 തീയ്യതിയിലെ സ.ഉ (സാധാ) നം. 1815/2021/പൊ.വി.വ പ്രകാരം സർക്കാർ ഉത്തരവായിട്ടുണ്ട്.

മേൽ സാഹചര്യത്തിൽ, കൂപ്പൺ മുഖാന്തിരം ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി  ഈ കാര്യാലയം  പുറപ്പെടുവിച്ച  09.02.2021 ലെ എൻ.എം.എ1-10045/2020/ഡി.ജി.ഇ നമ്പർ കത്ത് റദ്ദ് ചെയ്തതായി അറിയിക്കുന്നു.

20.02.2021 തീയ്യതിയിലെ  1815/2021/പൊ.വി.വ നമ്പർ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഉടൻ തന്നെ പുറപ്പെടുവിക്കുന്നതാണ്.

എ.ഇ.ഒ.യുടെ സൈറ്റിൽ സ്റ്റാഫ് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നത്.

തിരൂർ എ.ഇ.ഒ.യുടെ ബ്ലോഗ് എടുക്കുക. https://tiruraeo.blogspot.com/ ഇവിടെ ഇ-ഗവേണൻസ് എന്ന ടാബ് കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഡാറ്റാ എൻട്...